സംസ്ഥാനത്ത് ഇന്ന് രണ്ടാം ദിവസവും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർധിച്ചത്.അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയാണ്.ആഗോള വിപണിയിൽ ഇന്നലെ സ്വർണം രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലും വെള്ളി നാലാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലും എത്തി.ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 84. 84ലാണ്.24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 79 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് സ്വർണവില ഉയർന്നത്.പവന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 57,000 ത്തിന് മുകളിൽ എത്തി.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ ഉയര്ന്ന 7205 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് 5950 രൂപയായി.അതേസമയം, വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില മൂന്ന് രൂപ ഉയർന്ന് 103 രൂപയായി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....