അണ്ടര്‍ വാല്യുവേഷന്‍ നടപടിയിലിരിക്കുന്ന ആധാരങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശിക കേസുകള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. 1986 ജനുവരി മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള ആധാരങ്ങള്‍ക്ക് പരമാവധി അറുപത് ശതമാനം വരെ മുദ്രവില ഇളവും പരമാവധി എഴുപത്തിയഞ്ച് ശതമാനം വരെ രജിസ്‌ട്രേഷന്‍ ഫീസ് ഇളവും നല്‍കി തീര്‍പ്പാക്കുന്ന സെറ്റില്‍മെന്റ് പദ്ധതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള ആധാരങ്ങള്‍ക്ക് സബ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്ത മുദ്രവിലയുടെ അമ്പത് ശതമാനം മാത്രം ഈടാക്കി തീര്‍പ്പാക്കുന്ന കോമ്പൗണ്ടിംഗ് പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. 2025 മാര്‍ച്ച് 31 വരെ മാത്രമാണ് രണ്ട് പദ്ധതികളുടെയും കാലാവധി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്നും ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്റ്റര്‍ ഓഫീസുമായോ തൊട്ടടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0483-2734883.