നാട്ടിക അപകടം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി

തൃശൂര്‍ നാട്ടികയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി.ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്.അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളി കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ രണ്ടാം പ്രതിയാണ് ഡ്രൈവര്‍ ജോസ്. അപകട സമയത്ത് ഒന്നാം പ്രതിയായ ക്ലീനര്‍ ആയിരുന്നു ലോറി ഓടിച്ചിരുന്നത്.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...