‘മാർക്കോ’ഡിസംബർ ഇരുപതിന്

സമീപകാലമലയ സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാർക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു.മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്തക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രംനിർമ്മി ച്ചിരിക്കുന്നത്.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു ഡിസംബർ ഇരുപതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നുവൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്.ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ് സ്റ്റഞാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിന്റെ സംഗീതവും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളാണ് ഈ ചിത്രത്തിനു പശ്ചാത്തലമായിരിക്കുന്നത്.മൂന്നാർ, കൊച്ചി, എഴുപുന്ന , ദുബായ്. കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.ഉണ്ണി മുകുന്ദനു ജഗദീഷ്, സിദ്ദിഖ്,ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി,മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ എന്നി വരും പ്രധാന താരങ്ങളാണ്.ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.എഡിറ്റിംഗ് ഷമീർ മുഹമ്മദ് ‘കലാസംവിധാനം – സുനിൽ ദാസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്വമന്തക് പ്രദീപ്പ്രൊഡക്ഷൻ മാനേജർ –ജസ്റ്റിൻ കൊല്ലം.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർപ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻപി ആർ ഓ വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...