എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയായ സൈനികൻ വിഷ്ണുവിനെ കാണാതായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. സൈബർ വിദഗ്ദ്ധർ കൂടി ഉൾപ്പെടുന്നതായിരിക്കും സ്ക്വാഡ്. സൈന്യത്തിൻ്റെ സഹായവും ഇക്കാര്യത്തിൽ തേടിയതായി മന്ത്രി അറിയിച്ചു. സൈനികൻ വിഷ്ണുവിൻ്റെ എരഞ്ഞിക്കൽ കണ്ടംകുളങ്ങരയിലെ വസതിയിൽ എത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
ചെറിയകാരംവള്ളി സുരേഷിന്റെ മകനും സൈനികമായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. പൂണെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടതാണ് വിഷ്ണു.
