ഐ എസ്‌ എല്ലിൽ വമ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്

ഐ എസ്‌ എല്ലിൽ വമ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. മുഹമ്മദൻസ് എഫ്സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ക്രിസ്മസ്. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണ്. നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവു ഗോളായിരുന്നു.13 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.അടുത്ത മത്സരം 29ന്, ജംഷഡ്പുര്‍ എഫ് സിയാണ് എവേ ഗ്രൗണ്ടിലെ എതിരാളികള്‍.

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...