”ഹിന്ദുത്വ മോഡ് ഓണാക്കി സിപിഐഎം, വിജയരാഘവൻ വിഷം മാത്രമാണ് ചീറ്റുന്നത്!’; രൂക്ഷ വിമര്‍ശനവുമായി ഫാത്തിമ തഹ്‌ലിയ

സി.പി.ഐ.എം പി.ബി അംഗം എ. വിജയരാഘവന്‍റെ വിവാദ പരാമർശത്തില്‍ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. സി.പി.ഐ.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ടെന്നും സി.പി.ഐ.എമ്മിന്‍റെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകുമെന്നും തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.നൈസായി വർഗീയത പറയുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് സി.പി.ഐ.എമ്മില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിർത്തി നാല് വോട്ട് വാങ്ങുന്ന പരിപാടി നിർത്തിക്കൂടെ. വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണമെന്നും വിഷം മാത്രമാണ് അദ്ദേഹം ചീറ്റുന്നതെന്നും ഫാത്തിമ തഹ്‌ലിയ പോസ്റ്റില്‍ കുറിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....