ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

പൊടിയാടിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ ( 50) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ വളവിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിൻ്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി ഇഡി; വീണയ്ക്ക് സമൻസ്

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്‌ച ഹാജരാകാനാണ് നോട്ടീസിൽ...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ മൊഴി വീണ്ടും എടുക്കും

വൻ രാഷ്ട്രീയ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം.കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്ഐ...

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ അ​ധി​ക ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ആ​റു​മാ​സ​ത്തെ ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച്...