ബോക്സിങ് ഡേ ടെസ്റ്റില്‍ മാനം കാത്ത് ഇന്ത്യ

ബോക്സിങ്ഡേ ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പില്‍ മാനം കാത്ത് ഇന്ത്യ. നിതീഷ് കുമാര്‍ റെഡ്ഡിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ഓസീസ് ഉയര്‍ത്തിയ ഫോളോ ഓണ്‍ ഭീഷണി മറികടന്നു.

നിതീഷിനു ശക്തമായ പിന്തുണ നല്‍കിയ വാഷിങ്ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറി നേടി. മൂന്നാം ദിനം 20 ഓവര്‍ ശേഷിക്കെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തിയപ്പോള്‍ ഒന്‍പതു വിക്കറ്റിന് 358 എന്ന നിലയിലാണ് ഇന്ത്യ. 116 റണ്‍സാണ് നിലവില്‍ ഓസീസിന്‍റെ ലീഡ്.

ടെസ്റ്റ് കരിയറിലെ തന്റെ ആദ്യത്തെ സെഞ്ച്വറി തികച്ച്‌ നിതിഷ് കുമാര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. താരത്തിന്റെ ഇന്നിങസ്‌ ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

മറുവശത്ത് അര്‍ധസെഞ്ച്വറിയുമായി(162 പന്തില്‍ 50) വാഷിങ്ടണ്‍ സുന്ദറും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 50 തികച്ചതിന് പിന്നാലെ ലയോണിന്റെ പന്തില്‍ താരം പുറത്തായി.
നാലാം ടെസ്റ്റിന്റെ രണ്ടാംദിനം കളിനിര്‍ത്തുമ്ബോള്‍ ഇന്ത്യ അഞ്ചിന് 164 റണ്‍സെന്ന നിലയിലായിരുന്നു. നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റണ്‍സിന് അവസാനിച്ചു

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...