പെരിയ ഇരട്ടക്കൊല കേസിലെ CBI കോടതി വിധിയില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. സിബിഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട്, പ്രാഥമികമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിന് നേരെ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസര പ്രദേശങ്ങളിലും കുറേ നാളുകളായി കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ മറച്ചുവെക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നത്. ഇതിന് തൊട്ടടുത്താണ് ചീമേനി. ചീമേനിയില്‍ സിപിഎമ്മിന്റെ അഞ്ച് സഖാക്കളെ പാര്‍ട്ടി ഓഫീസിനകത്തിട്ട് വെട്ടി നുറുക്കി പെട്രോളൊഴിച്ച് കത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് കോണ്‍ഗ്രസിന്റെ അവിടുത്തെ പാരമ്പര്യം. ആ പാരമ്പര്യം കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതാണ് – ഇ പി ജയരാജന്‍ പറഞ്ഞു.