കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് എനിക്ക് മാത്രമല്ല, ആരോപണം ഉന്നയിക്കുന്നവര്‍ക്കും അറിയാം; സിബിഐ കോടതി വിധി അന്തിമമല്ല: ഇ പി ജയരാജന്‍

പെരിയ ഇരട്ടക്കൊല കേസിലെ CBI കോടതി വിധിയില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. സിബിഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട്, പ്രാഥമികമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിന് നേരെ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസര പ്രദേശങ്ങളിലും കുറേ നാളുകളായി കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ മറച്ചുവെക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നത്. ഇതിന് തൊട്ടടുത്താണ് ചീമേനി. ചീമേനിയില്‍ സിപിഎമ്മിന്റെ അഞ്ച് സഖാക്കളെ പാര്‍ട്ടി ഓഫീസിനകത്തിട്ട് വെട്ടി നുറുക്കി പെട്രോളൊഴിച്ച് കത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് കോണ്‍ഗ്രസിന്റെ അവിടുത്തെ പാരമ്പര്യം. ആ പാരമ്പര്യം കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതാണ് – ഇ പി ജയരാജന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...