കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി

കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി.ദീർഘകാലമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താലൂക്ക് അദാലത്തുകൾ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ കൊല്ലം താലൂക്ക്തല അദാലത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതു പരാതി അദാലത്തിന് പുറമേ ഓരോ വകുപ്പുകളും പ്രത്യേകമായി അദാലത്തുകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ കഴിഞ്ഞു. തദ്ദേശം, തീരദേശം, വനം തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകൾ മികച്ച വിജയം ആയിരുന്നു. പരാതികളുടെ എണ്ണത്തിൽ കുറവ് വന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരമാവധി പരാതികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് പരിപാടിയിൽ അധ്യക്ഷയായ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.അദാലത്തുകൾ തുടങ്ങുന്നതിനു മുന്നോടിയായി 829 പരാതികളാണ് ലഭിച്ചത്. ജില്ലാതല ഉദ്യോഗസ്ഥർ ഇവ പരിശോധനയ്ക്ക് വിധേയമാക്കി, 572 ഓളം പരാതികൾക്ക് പരിഹാരം കാണിച്ച് മറുപടി തയ്യാറാക്കിയിട്ടുണ്ട്. അദാലത്ത് ദിനവും പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.

എം.എൽ.എ.മാരായ എം മുകേഷ്, എം നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ജില്ലാ കലക്ടർ എൻ ദേവിദാസ്, എ.ഡി.എം ജി നിർമ്മൽ കുമാർ, സബ് കലക്ടർ നിഷാന്ത് സിൻഹാര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...