ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്; എം പി ഗോവിന്ദൻ

ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ. ആർ എസ് എസ്സിൻ്റെ 100-ാം വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കാം എന്നതായിരുന്നു ബി.ജെ പി യുടെ അജണ്ട. ഇതിനായി രാമ ക്ഷേത്രത്തെ വരെ വർഗീയപരമായി അവർ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു.
എന്നിട്ടും രാമക്ഷേത്ര ഭൂമി ഉൾപ്പെടുന്ന ഫാസിയാബാദിൽ സമാജ് വാദി പാർട്ടി ജയിച്ചു ഇന്ത്യ മുന്നണി യുടെ ഭാഗമായെന്നും ബിജെപിയുടെ വർഗീയ അടവ് നയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഭരണം നേടാൻ ശ്രമിച്ചില്ല, ഇപ്പഴും ശ്രമിക്കുന്നില്ല.
ശരിയായ രീതിയിൽ ബി ജെ പി യെ പ്രതിരോധിക്കുവാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ചാതുർവർണ്യ സ്വഭാവത്തിൽ അടിസ്ഥിതമായ ഒരു ഭരണഘടന വേണമെന്ന് പറയുന്ന അമിത് ഷാ യ്ക്ക് അംബേദ്കർ എന്ന പേര് കേൾക്കുന്നത് പോലും സഹിക്കുന്നില്ലെന്നും എം. വി ഗോവിന്ദൻ ആരോപിച്ചു. മനു സ്മൃതിയെ അടിസ്ഥാന ബാക്കിയുള്ള ഭരണഘടന വേണം എന്നു പറയുന്ന അവർസനാതന ധർമ്മം വാക്കിൻ്റെ അർത്ഥം പോലും മനസിലാക്കാതെ യാണ് ഈ വാക്ക് അവർ പ്രയോഗിക്കുന്നതെന്നും പറഞ്ഞു.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ആചാരം മാറ്റാൻ പാടില്ല എന്ന് സുകുമാരൻ നായർ പറയുന്നു. എന്നാൽ ആചാരം മാറ്റിയില്ലെങ്കിൽ മന്നത്ത് പത്മനാഭൻ ഉണ്ടാകില്ലായിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബൃഹത്തായ ആശയങ്ങൾ ഉൾപ്പെടുത്തി അധിസ്ഥിതരായ ജനവിഭാഗങ്ങളൾക്കൊപ്പം നിലകൊണ്ട് ഉൾക്കൊണ്ട് അനാചാരങ്ങൾക്കെതിരായി പോരാടിയ നവോത്ഥാന നായകനാണ് മന്നത്ത് പത്മനാഭനെന്നും അദ്ദേഹംഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും മാറിയതുകൊണ്ടാണ് നാട്ടിൽ ഇത്തരം മാറ്റങ്ങൾ വന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....