കാമുകിയെ ‘ഇംപ്രസ്’ ചെയ്യാൻ സിംഹക്കൂട്ടില്‍ കയറി; യുവാവിന് ദാരുണാന്ത്യം

കാമുകിയെ സന്തോഷിപ്പിക്കാനായി സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ സിംഹങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഉസ്ബകിസ്താനിലാണ് സംഭവം ഉണ്ടായത്. ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനാണ് തൻ്റെ കാമുകിയെ ഇംപ്രസ് ചെയ്യാൻ നോക്കി ജീവൻ വെടിഞ്ഞത്. മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ മുൻപിൽ ആളാകാനാണ് ഇയാൾ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ.രാത്രി ഷിഫ്റ്റിൽ മൃഗശാലയിൽ ജോലിക്കു കയറിയ ഐറിസ്കുലോവ് പുലർച്ചെ അഞ്ചുമണിക്കാണ് ഇയാൾ സിംഹത്തിന്റെ കൂട്ടിൽ കയറിയത്. കയ്യിൽ ക്യാമറയുമായി ഇയാൾ എത്തിയപ്പോൾ മൂന്ന് സിംഹങ്ങൾ കൂട്ടിലുണ്ടായിരുന്നു. ആദ്യം അവ ഉപദ്രവിക്കുന്ന ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.സിംഹങ്ങളാൽ ചുറ്റപ്പെട്ടിട്ടും, ഐറിസ്‌കുലോവ് വലിയ ആത്മവിശ്വാസത്തോടെയാണ് ആ രംഗങ്ങൾ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നത്. സിംഹങ്ങളിലൊന്നിനെ ഇയാൾ സിംബ എന്നു വിളിക്കുന്നത് വിഡിയോയിലുണ്ട്. പിന്നീട് ആക്രമിക്കപ്പെട്ട് ഉച്ചത്തിൽ നിലവിളിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...