ദിലീഷ് പോത്തനൊപ്പം അലൻസിയറും മാല പാർവതിയും; തോമസ് സെബാസ്റ്റ്യന്‍റെ പുതിയ ചിത്രം ‘അം അഃ’

“പാപ്പച്ചൻ ചേട്ടാ….. ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ… ഈ അയൽവക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട…കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും…”എൻ്റെ പേരു സ്റ്റീഫൻ ..ഈ റോഡിൻ്റെ പണിക്കു വേണ്ടി വന്നതാ…”നാട്ടിലെ എല്ലാക്കാര്യത്തിലും ഓടി നടന്നു തലയിടുന്ന ‘മെംബർ’, അവിടെ പുതുതായി എത്തിയ റോഡുപണി സൂപ്പർവൈസറെ നാട്ടുകാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലെ ചില രംഗങ്ങളായിരുന്നു ഈ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞത്.സ്റ്റീഫനെ ദിലീഷ് പോത്തനും, മെംബറെ ജാഫർ ഇടുക്കിയുമാണവതരിപ്പിച്ചിരിക്കുന്നത്.കാപി പ്രൊഡക്ഷൻസ് നിർമിച്ച് തോമസ് സെബാസ്‌റ്റ്യൻ സംവി ധാനം ചെയ്യുന്ന അം അ : എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രീസറിലെ ചില ഭാഗങ്ങളായിരുന്നു ഇത്.ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.അവിടെ റോഡു പണിക്കെത്തുന്ന ഒരു സൂപ്പർവൈസർ സ്റ്റീഫൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു കൊണ്ട് ആഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് തോമസ് സെബാസ്റ്റ്യൻ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.സ്റ്റീഫൻ ആ നാട്ടിലെ ജനങ്ങളുമായി ഇടപഴകുകയും, അതിലൂട ചില സത്യങ്ങളുടെ തിരിച്ചറിവുകളുമൊക്കെ ഈ ചിത്രത്തെ സ്പർശിക്കുന്നുണ്ട്.സൂപ്പർവൈസറും ഈ നാട്ടുകാരും തമ്മിലുള്ള ആത്മബന്ധവും ഈ ചിത്രത്തിൻ്റെ അകമ്പടിയായുണ്ട് .തികഞ്ഞ ഫാമിലി ഡ്രാമയെന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെക്കുറിച്ചു പറയാം.മലയോര ഗ്രാമത്തിൻ്റെ ജീവിത രീതികളെ ചേർത്തു നിർത്തി തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.തിരക്കഥ – കവിപ്രസാദ് ഗോപിനാഥ്. സംഗീതം – ഗോപി സുന്ദർ. ഛായാഗ്രഹണം – അനീഷ് ലാൽ. എഡിറ്റിംഗ് – ബിജിത് ബാല. കലാ സംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ. സ്റ്റിൽസ്- സിനറ്റ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാമിലിൻ ജേക്കബ്ബ്. നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് രാജശ്രീ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. തീയറ്ററുകളിലെത്തുന്നു. പിആർഓ വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...