ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്: പിവി അന്‍വറിന് ജാമ്യം: എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍. ഇന്ന് ഉച്ചയ്ക്കാണ് അന്‍വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.12:47 ന് നാല് പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും ആദ്യം കസ്റ്റഡിയില്‍ എടുത്തവരുടെ പേര് 4 :46 ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇല്ലെന്നും അന്‍വറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഭരണ മുന്നണിക്ക് അന്‍വറിനോട് എതിര്‍പ്പ് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. കുത്തിയിരുന്ന് സമരം ചെയ്ത നാല്‍പത് പേരും പ്രതികള്‍ ആക്കുമെന്ന് റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. പിവി അന്‍വറിനെ രാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിര്‍ബന്ധം ആകുന്ന എന്ത് സാഹചര്യം ആണ് ഉള്ളത്. എന്തിന് പെട്ടെന്ന് കോടതിയില്‍ ഹാജരാക്കി. അതും ഓപ്പണ്‍ കോടതിയില്‍. നോട്ടീസ് നല്‍കിയിരുന്നു എങ്കില്‍ താന്‍ നേരിട്ട് ഹാജരാകുമായിരുന്നു. മറ്റു പ്രതികളെ തിരിച്ചറിയാന്‍ ആണ് തന്നെ കസ്റ്റഡിയില്‍ വേണം എന്ന് പറയുന്നത്. ഇത് തമാശയാണ്. ഇത് പോലെ അറസ്റ്റ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ പൊതു പ്രവര്‍ത്തനം നടക്കില്ല. ഏത് സമയത്തും അന്വേഷണത്തിന് ഹാജരാകാം. ജാമ്യം നല്‍കണം – എന്നായിരുന്നു അന്‍വറിന്റെ വാദം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....