കായംകുളം സിപിഐഎമ്മില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; 60 പേര്‍ ബിജെപിയിലേക്ക്

സിപിഐഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക്. 60 ഓളം സിപിഐഎം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 200ലധികം ആളുകള്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ ചേര്‍ന്ന് പ്രവര്‍ത്തകരെ സ്വീകരിച്ചു. എന്നാല്‍ പോയവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്ന് സിപിഐഎം വിശദീകരിച്ചു.സിപിഐഎം വിട്ട് ബിജെപിയില്‍ എത്തിയ കായംകുളം സിപിഐ മുന്‍ ഏരിയ കമ്മിറ്റി അംഗം ബിബിന്‍ സി ബാബുവിന്റെ നേതൃത്വത്തിലാണ് 200 അധികം പ്രവര്‍ത്തകരെ ബിജെപിയില്‍ എത്തിച്ചത്. 3 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ 5 ബ്രാഞ്ച് സെക്രട്ടറിമാര്‍ ഹെഡ് ലോഡ് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍.49 ബ്രാഞ്ച് അംഗങ്ങള്‍ അടക്കം അറുപതോളം പേര്‍ സിപിഐഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ എത്തിയെന്നാണ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസില്‍ നിന്ന് 27 പേരടക്കം വിവിധ പാര്‍ട്ടികളില്‍ നിന്ന് 237 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രവര്‍ത്തകരെ സ്വീകരിച്ചു. എന്നാല്‍ ബിജെപി മെമ്പര്‍ഷിപ്പ് നേടിയവര്‍ക്ക് നിലവില്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....