വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം. ഔദ്യോഗിക രേഖകളിലോ മിനിട്‌സ്‌കളിലോ വിജയന്‍ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷരങ്ങള്‍ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തു നോക്കി ശാസ്ത്രീയ പരിശോധന നടത്തിയതിനു ശേഷം കത്തുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവര്‍ത്തകരും അടക്കം ഇതുവരെ 20ലധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം സാമ്ബത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മകന്‍ വിജേഷിന്റെ മൊഴി ഇന്നലെ വിജിലന്‍സ് സംഘം രേഖപ്പെടുത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഐസക് താമരച്ചാലില്‍, പത്രോസ്,ഷാജി എന്നിവരെയും വിജിലന്‍സ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കല്‍ ഇന്നും നാളെയുമായി നടന്നേക്കും.