‘ജയചന്ദ്രന്റെ ആത്മാവായിരുന്നു സംഗീതം, എന്‍റെ സ്വന്തം അനുജനായിരുന്നു അവൻ’: ശ്രീകുമാരൻ തമ്പി

ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. എന്‍റെ സ്വന്തം അനുജനായിരുന്നു അവൻ. ഏതാണ്ട് അരനൂറ്റാണ്ടു കാലത്തെ ബന്ധമാണ് ജയചന്ദ്രനുമായി എനിക്കുള്ളത്.സഹോദര തുല്യൻ. ഞാൻ ജയൻ എന്നാണ്‌ വിളിക്കുന്നത്. എന്നെക്കാൾ നാലു വയസിനു താഴെയാണെങ്കിലും ജയൻ എന്നെയും പേരാണ് വിളിക്കുന്നത്. ഞങ്ങൾ രണ്ടുപേരും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് മലയാള സിനിമാ വേദിയിൽ പ്രവേശിച്ചത്.സംഗീതത്തെ ഇത്രയും സ്നേഹിച്ച ഒരു പാട്ടുകാരൻ വേറെയുണ്ടാവില്ലെന്നും സംസാരിക്കാനാകാതെ വാക്കുകൾ മുറിയുകയാണെന്നും ശ്രീകുമാരൻ തമ്പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് പാട്ടുകാരെ എപ്പോഴും വാഴ്‌ത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ജയചന്ദ്രൻ. അദ്ദേഹം സംഗീതത്തെയാണ് സ്നേഹിച്ചിരുന്നത്. എല്ലാ ഭാഷകളിലുമുള്ള പാട്ടുകൾ കാണാതെ പഠിച്ചിട്ടുള്ള ഒരു ഗായകൻ വെറെയുണ്ടാകില്ല.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...