കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് ​കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു. റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം. നിലമ്പൂർ കരുളായി വന​മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്.

10 ദിവസം മുമ്പ് കരുളായി വനത്തിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Leave a Reply

spot_img

Related articles

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും ശിക്ഷ

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന മുൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. ഔദ്യോഗിക...

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്.ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണ് കാലാവസ്ഥാ കേന്ദ്രം...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി.2003 ജനുവരി...

മൂവാറ്റുപുഴ-കോലഞ്ചേരി റോഡിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ-കോലഞ്ചേരി റോഡിൽ കടാതി അമ്പലംപടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കടാതി ചോളമലയിൽ രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന രാജേഷ് സഞ്ചരിച്ച...