കണ്ണൂരില്‍ ആംബുലന്‍സിന്‍റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍

കണ്ണൂർ എരഞ്ഞോളിയില്‍ ആംബുലന്‍സിന്‍റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കാർ ആംബുലൻസിന്‍റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്.

എരഞ്ഞോളി നായനാർ റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹൃദ്രോഗത്തെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന റുക്കിയയെ നില ഗുരുതരമായതോടെ തലശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പല തവണ ഹോണ്‍ മുഴക്കിയെങ്കിലും മുന്നില്‍ പോയ കാർ ആംബുലൻസിന് വഴി നല്‍കിയില്ല. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നില്‍ തുടർന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും റുക്കിയയുടെ ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. അതേസമയം ആംബുലന്‍സിന്‍റെ സൈറന്‍ താന്‍ കേട്ടില്ലെന്നും മാര്‍ഗതടസം സൃഷ്ടിച്ചത് ബോധപൂര്‍വമല്ലെന്നുമാണ് ഡോക്ടറുടെ വിശദീകരണം. പിണറായി സ്വദേശിയായ ഡോക്ടറിൽ നിന്നും മോട്ടോര്‍ വാഹന വകുപ്പ് 5000 രൂപ പിഴ ഈടാക്കി.

Leave a Reply

spot_img

Related articles

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട് – ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി...

ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു .അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എം....

മാതൃകാപരമായ ശിക്ഷയെന്ന് ടി.പി. സെൻകുമാർ

മുൻ ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് എതിരെയുള്ള വിജിലൻസ് വിധിയെ സ്വാഗതം ചെയ്ത് മുൻ ഡിജിപി സെൻകുമാർ. പലവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദ്ദങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള...

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ...