വൈക്കത്ത് വീടിന് തീപിടിച്ച്‌ വയോധിക മരിച്ചു

കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച്‌ വയോധിക മരിച്ചു.ഭിന്നശേഷിക്കാരിയായ മേരി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വൈക്കം ഇടയാഴത്താണ് സംഭവം.വർഷങ്ങളായി വീട്ടില്‍ ഒറ്റക്കാണ് മേരി താമസിച്ചിരുന്നത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത മേരിക്ക് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. രാത്രിയില്‍ വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്.അപ്പോഴേക്കും വീട് പൂർണമായി കത്തി നശിച്ചിരുന്നു. വൈക്കം പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. അടുപ്പില്‍ നിന്ന് തീപടർന്നതാകാം അപകടകാരണമെന്ന് അഗ്നിശമനസേനയുടെ നിഗമനം. മൃതദേഹം വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

നെയ്യാറ്റിൻകര സമാധി: മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കാൻ നടപടി തുടങ്ങി

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി...

ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ...

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...

ഗ്രീഷ്‌മ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം....