കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഹ്യൂമന്‍ ഡെവലപ്മെന്‍റ്, നഴ്സിങ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഹ്യൂമന്‍ ഡെവലപ്മെന്‍റ്, നഴ്സിങ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദവും കൗണ്‍സലിങ് അല്ലെങ്കില്‍ ദേശീയ ആരോഗ്യപദ്ധതിയില്‍ അധ്യാപനം എന്നിവയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആലപ്പുഴ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജനുവരി 24. ഇ-മെയില്‍: alappuzhaidu@gmail.com വിശദവിവരങ്ങൾക്ക് ഫോണ്‍: 7403888484, 9995989629