ആമേട മനയിൽ പുള്ളുവന്‍ പാട്ട്; നാഗരാജ ക്ഷേത്രത്തിൽ ദർശനം; RSS സർസംഘചാലക് മോഹൻ ഭാഗവത് കൊച്ചിയിൽ

ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറ ആമേട മനയില്‍ പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം തേടിയ അദ്ദേഹം തുടർന്ന് സപ്തമാതൃ നാഗരാജ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികള്‍ മാലയണിയിച്ച്, വെള്ളിയില്‍ തീര്‍ത്ത സപ്തമാതൃ നാഗശിൽപം നൽകി അദ്ദേഹത്തെ സ്വീകരിച്ചു.കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മോഹൻ ഭാഗവത് ഈ മാസം 20 വരെ ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 19ന് ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ മുന്നോടിയായി വിദ്യാർത്ഥി പ്രവർത്തകരുടെ ഒരു ദിവസത്തെ ബൈഠക് എറണാകുളം കോലഞ്ചേരി വടയമ്പാടി പരമഭട്ടാര കേന്ദ്ര വിദ്യാലയത്തിൽ നടക്കും. തുടർന്ന് വിദ്യാർത്ഥി സ്വയംസേവകരുടെ പൂർണ ഗണവേഷ സാംഘിക്കിലും മോഹൻ ഭാഗവത് പങ്കെടുക്കും. 21ന് രാവിലെ മടങ്ങും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....