മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിക്ക് ചുറ്റും യുവാക്കളുടെ ശല്യം, മുഖംമൂടി വരെ ധരിച്ചു, വീട്ടിലേക്ക് തിരിച്ചയച്ച് പിതാവ്

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്.സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോണി ബോസ്ലെയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനും ഇവരുടെ ദൃശ്യം പകര്‍ത്താനും നിരവധി പേരാണ് ഇവരെ തിരഞ്ഞെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു.ഇതോടെ മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കാണ് പെൺകുട്ടിയെ തിരിച്ചയച്ചത്. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം വർദ്ധിച്ചതിനാലാണ് പെൺകുട്ടിയെ പിതാവ് തിരിച്ചയത്. വരുന്നവരെല്ലാം മോണി ബോസ്ലെയുടെ ചിത്രം പകര്‍ത്താനാണ് ശ്രമിക്കുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....