മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ തീവണ്ടിയിൽ നിന്ന് എടുത്തുചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ചാണ് 11 പേരും മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ഇവര്‍ സഞ്ചരിച്ച പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് ഇവര്‍ ചാടിയതെന്നാണ് വിവരം. എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ ചാടിയതെന്നുമാണ് വിവരം.ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയത്. ഇവര്‍ ചാടിയ ഉടനെ സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിനിടിച്ചാണ് 11 പേര്‍ മരിച്ചത്. ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന ട്രെയിനാണ് പുഷ്പക് എക്‌സ്പ്രസ്. പതിനാറോളം പേരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് വിവരം.

Leave a Reply

spot_img

Related articles

ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം, പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു; പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

ദളിത്‌ സ്ത്രീക്കെതിരായ മാനസിക പീഡനത്തിൽ പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പരാതി കിട്ടുമ്പോൾ എടുക്കേണ്ട പ്രാഥമിക നടപടികൾ എസ്ജി പ്രസാദ്...

‘ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണം’: DYFI

മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡനം നടത്തിയതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. ഒരു വനിതയെന്ന പരിഗണനപോലും...

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു; കുടിവെള്ളത്തിനായി സജ്ജികരിച്ച വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റു

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരണപ്പെട്ടത്. പമ്പയിൽ വച്ചായിരുന്നു...

വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന,...