സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ദിവസം സ്കൂളിൽ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ച പ്രധാന അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം വട്ടിയൂർക്കാവ് സർക്കാർ എല്‍.പി സ്കൂളിലെ പ്രധാന അധ്യാപകനായ ജിനിൽ ജോസിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.അധ്യാപകന്റെ ഭാഗത്തുനിന്ന് അധികാര ദുർവിനിയോഗവും അച്ചടക്കമില്ലായ്മയും ഉണ്ടായെന്ന് പറഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ അവധി പ്രഖ്യാപിച്ച് അത് വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നായിരുന്നു ജിനില്‍ ജോസിനെതിരെയുള്ള പരാതി.മേലധികാരികളുടെ അറിവില്ലാതെ അവധി നൽകിയത് വകുപ്പിന് കളങ്കം ഉണ്ടാക്കുന്ന നടപടിയാണ് എന്ന് ഉത്തരവിൽ പറയുന്നു. വിവിധ സര്‍വീസ് സംഘടനകളുടെ പണിമുടക്കില്‍ സ്‌കൂളിലെ എല്ലാ അധ്യാപകരും ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ അന്ന് സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു അധ്യാപകന്‍ വാട്‌സാപ്പ് സന്ദേശം അയച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....