തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് തിരിച്ചെത്തി

മകര വിളക്കിനു അയ്യപ്പനു ചാർത്താനായി പന്തളത്തു നിന്നും ജനുവരി 12 നു പുറപ്പെട്ട ഘോഷയാത്രാ സംഘം ശബരിമല മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് ഇന്ന് രാവിലെ 8 മണിയോടെ തിരിച്ച് പന്തളത്ത് എത്തിച്ചേർന്നു. മകരവിളക്ക് മഹോത്സവത്തിന് ശേഷം 20-ന് നടയടച്ച ശേഷമാണ് തിരുവാഭരണ ഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക്  എത്തിച്ചേർന്നത്.

ഇന്നലെ വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ  ആറന്മുളയില്‍ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴിയാണ് രാവിലെ 8 മണിക്ക് പന്തളത്ത് എത്തിച്ചേർന്നത്. പന്തളത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് പന്തളം നഗരസഭ, ദേവസ്വം ബോർഡ്, പന്തളം കൊട്ടാരം, പാലസ് വെൽഫയർ സൊസൈറ്റി, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, മുട്ടാർ അയ്യപ്പ ക്ഷേത്രം ഉൾപ്പടെ നിരവധി സംഘടനങ്ങൾ സ്വീകരണങ്ങൾ നൽകി.

പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിയ ആഭരണപ്പെട്ടികള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറക്കുന്നത്.

Leave a Reply

spot_img

Related articles

ബ്രൂവറി അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ...

യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

വിദ്യാർത്ഥികളെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ...

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്.സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് ഉരുണ്ട് റോഡിന്...

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. പാലക്കാട് പരതൂര്‍ കുളമുക്കില്‍ ആണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജുവാണ്(43) കാഞ്ഞിരത്തിന്റെ കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര...