ഒരു കഥ ഒരു നല്ല കഥ ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു

പ്രസാദ് വാളാ ച്ചേരിസംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ. എന്ന ചിത്രത്തിൻ്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു നടന്നു.ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടേയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കേരള ഫിലിം ചേംബസെക്രട്ടറി ശ്രീ സജി നന്ത്യാ ട്ടാണ് പ്രകാശന കർമ്മം നടത്തിയത്.കെ.ആർ. രാജൻ, അജി ആറ്റുകാൽ, സംഗീത സംവിധായകൻ പ്രണവം മധു, ആറ്റിങ്ങൽ വിജയകുമാർ, നടൻ റിയാസ് നർമ്മ കല, എന്നിവരുടെ മാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.ചടങ്ങിൽ നിർമ്മാതാവ്, ബ്രൈറ്റ് തോംസൺ അദ്ധ്യഷനായിരുന്നു.ബ്രൈറ്റ് ഫിലിംസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൽമലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.ഷീല, അംബിക . ശങ്കർ,കോട്ടയം രമേഷ്,ഇടവേള ബാബു, മനു വർമ്മ ,ബാലാജി ശർമ്മ, ദിനേശ് പണിക്കർ റിയാസ് നർമ്മകല, കെ.കെ. സുധാകരൻ, നന്ദകിഷോർ, നിഷാ സാരംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുസിനിമക്കുള്ളിലെ സിനിമയുടെ കഥ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചരിത്രത്തിൽ: ഗാനങ്ങൾ – ബ്രൈറ്റ് തോംമ്പൺസംഗീതം – പ്രണവം മധുഛായാഗ്രഹണം – വിപിൻ.എഡിറ്റിംഗ് – പി.സി.മോഹൻ’പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജോസ് ബ്രൈറ്റ് മാഞ്ഞൂർ .നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തി യായ ഈ ചിത്രം ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....