‘പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് വീട് വച്ച് നൽകും, ഡൽഹിക്ക് മഹാഭാരത് ഇടനാഴി ഉടൻ’: അമിത് ഷാ

ഡൽഹി തെരഞ്ഞെടുപ്പിന്റെ ബിജെപി പ്രകടന പത്രിക സങ്കൽപ്പ പത്രിന്റെ മൂന്നാം ഭാഗം കേന്ദ്രമന്ത്രി അമിത് ഷാ പുറത്തിറക്കി. ഡൽഹിയിലെ ബിജെപി എല്ലാ ജനങ്ങൾക്കും ഇടയിൽ ചെന്ന് പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു. ഡൽഹിയുടെ വികസനത്തിനായുള്ള സങ്കൽപ് പത്രാണിതെന്നും കേന്ദ്രമന്തി അമിത് ഷാ വ്യക്തമാക്കി.കെജ്രിവാൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. തന്റെ ജീവിതത്തിൽ ഇത്രയും കള്ളം പറയുന്ന ഒരു വ്യക്തിയെ കണ്ടിട്ടില്ല. കോടികൾ മുടക്കി ശീഷ്മഹൽ പണിതു. ഇതുവരെയും ഡൽഹി ജനതയുടെ ചോദ്യങ്ങൾക്ക് കേജ്രിവാൾ ഉത്തരം നൽകിയിട്ടില്ല.കെജ്രിവാൾ ഏഴുവർഷംകൊണ്ട് യമുനയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞു. മൊഹല്ല ക്ലിനികളുടെ പേരിൽ അഴിമതിയാണ് ആംആദ്മി പാർട്ടി നടത്തിയത്. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ ആം ആദ്മി പാർട്ടിയിലെ എല്ലാവരും അഴിമതിയിൽ മുങ്ങി നിൽക്കുന്നു.എംസിഡി തെരഞ്ഞെടുപ്പിൽ ഡൽഹിയെ ശുചീകരിക്കുമെന്ന് പറഞ്ഞു. ഡൽഹി ജനത മാലിന്യങ്ങൾക്കിടയിൽ വീർപ്പുമുട്ടുകയാണ്. കഴിഞ്ഞ 10 വർഷമായി കള്ളം മാത്രമാണ് പറഞ്ഞുനടക്കുന്നത്. ഡൽഹിയിൽ ഇതുപോലെ അഴിമതി മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ കേന്ദ്രസർക്കാർ റോഡുകളുടെയും എയർപോർട്ടിന്റെയും വികസനം നടത്തി. പറയുന്നത് നടപ്പിലാക്കുന്നതാണ് ബിജെപിയുടെ സംസ്കാരം. പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് സ്വന്തം വീട് വച്ച് നൽകും

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...