മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ; അനുമതി റദ്ദാക്കണമെന്ന് LDFൽ ആവശ്യപ്പെടും

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ. പാലക്കാട് ജില്ലാ ഘടകത്തിന്റെ തീരുമാനത്തെ പിന്തുണക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. മദ്യ നിർമ്മാണശാലയുടെ അനുമതി റദ്ദാക്കണമെന്ന് എൽഡിഎഫിൽ ആവശ്യപ്പെടും. മുന്നണി നേതൃത്വത്തോട് സംസാരിക്കാൻ നേതൃത്വത്തെ ചുമതലപ്പെടുത്തി. കുടിവെള്ള പ്രശ്നത്തെ അവഗണിക്കാനാകില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്.പദ്ധതിയുടെ ഗൗരവം വേണ്ടവിധം മനസിലാക്കിയില്ലെന്ന് സിപിഐ നേതൃത്വം. സംസ്ഥാന എക്സിക്യൂട്ടീവിൽ ആണ് സ്വയം വിമർശനം. അനുമതി നൽകണമെന്ന നിർദ്ദേശത്തിൽ നയപരമായ പ്രശ്നമുണ്ടോ എന്ന് മന്ത്രിമാർ ചോദിച്ചിരുന്നു. പ്രശ്നമില്ലെന്ന് നേതൃത്വം മറുപടി നൽകുകയും ചെയ്തു. ഇതാണ് മന്ത്രിസഭാ തീരുമാനത്തെ പിന്തുണയ്ക്കാൻ കാരണമെന്ന് നേതൃത്വം വിശദീകരിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....