മഹാ കുംഭമേളയില്‍ പങ്കെടുത്ത് മേരി കോം; ത്രിവേണി സംഗമത്തില്‍ ഗംഗയില്‍ പുണ്യസ്‌നാനം നടത്തി

ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുവരുന്ന മഹാ കുംഭമേളയില്‍ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കായിക താരങ്ങളുമെല്ലാം പങ്കെടുക്കുന്നത് വലിയ വാര്‍ത്തപ്രാധാന്യം നേടുകയാണ്. ഇപ്പോള്‍ ഇതാ ഇതിഹാസ ബോക്‌സിങ് താരം മേരി കോം പ്രയാഗ്‌രാജിലെത്തി കംഭമേളയില്‍ പങ്കെടുത്തതിന്റെയും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ജനുവരി 26 ന് എത്തിയ മേരി കോം ഗംഗയില്‍ പുണ്യസ്‌നാനം നടത്തി. അവര്‍ നദിയില്‍ ഉല്ലസിക്കുന്നതിന്റെയും ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പോസ് ചെയ്യുന്നതിന്റെയും ബോക്‌സിംഗ് ആക്ഷന്‍ കാണിക്കുന്നതിന്റെയും അടക്കമുള്ള വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹിന്ദു- ക്രിസ്ത്യന്‍ ഐക്യത്തെക്കുറിച്ച് മേരി കോം മാധ്യമപ്രവര്‍ത്തകരോടായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...