കൊടും കുറ്റവാളി ചെന്താമര പിടിയിൽ

പാലക്കാട്ടെ നെന്മാറ ഇരട്ട കൊലപാതകം നടത്തി ഒളിവിൽ പോയ ചെന്താമര പിടിയിലായി. പോത്തുണ്ടി മലയിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ നടന്നു വരും വഴിയാണ് ഇയാളെ പോലീസ് പിടികൂടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു. കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾ രണ്ട് ദിവസങ്ങൾക്ക് ശേഷം വിശപ്പ് സഹിക്കാൻ വയ്യാതെ മലയിറങ്ങിയപ്പോഴാണ് പിടിയിലായതെന്നാണ് സൂചന.പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

ഇയാൾ ഒളിവിൽ കഴിഞ്ഞ പോത്തുണ്ടി മലയിലെ തെരച്ചിൽ പോലീസ് അവസാനിപ്പിച്ചുവെന്ന് കരുതിയാണ് വീട് ലക്ഷ്യമാക്കി ഭക്ഷണം കഴിക്കാൻ എത്തിയത്. പ്രതിയെ പിടികൂടിയതോടെ കൊലപാതകത്തിൽ രോക്ഷാകുലരായ നാട്ടുകാർ, നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി പ്രതിയെ ആക്രമിക്കുവാൻ ശ്രമിച്ചത് പോലീസ് ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞത്.നൂറുകണക്കിന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത് അറിഞ്ഞ് നെന്മാറ സ്റ്റേഷനിലേക്ക് എത്തിയത്. സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശിയാണ് നാട്ടുകാരെ സ്റ്റേഷൻ പരിസരത്തു നിന്നും നീക്കിയത്.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...