നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ വീഡിയോ ഗാനം പുറത്തുവിട്ടു

കരിവള ചിമ്മിയ പോലെയൊരാൾകയറിയ വാതിൽപ്പടിയോരംഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ?തികഞ്ഞ നാടൻ പാട്ടിൻ്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽഇമ്പമാർന്ന ഒരു ഗാനമാണിത്.ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട വീഡിയോ ഗാനമാനമാണിത്. സിൻ്റോ സണ്ണിയുടെവരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഈ ഗാനം ഇന്ന് ഏറെ വൈറലായിരിക്കുന്നു.ഏറെ ഇടവേളക്കുശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ ഒരു ഗാനം ഇപ്പോൾ ഇത്രയും വൈറലായിരിക്കുന്നത്.അബാം മൂവീസിൻ്റെ ബാനറിൽ ഷീലുഏബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്.ഒരു ബസ് യാത്രയുടെ ദൃശ്യങ്ങളോടെ തനി ഗ്രാമീണ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച കൂടി ഈ ഗാനരംഗത്തിലൂടെ കാട്ടിത്തരുന്നു.ഭർത്താവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു ഭാര്യയുടെയും ഭർത്താവിൻ്റെയും ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ട് കുടുംബ ബന്ധത്തിൻ്റെ ആർദ്രത വരച്ചുകാട്ടുകയാണ് ഈ ചിത്രത്തിലൂടെ.

സൗബിൻ ഷാഹിറും, നമിതാ പ്രമോദുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു , ലാൽ ജോസ്, വിനീത് തട്ടിൽ, രാജേഷ് പറവൂർ,ശാന്തി കൃഷ്ണ. ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ, അഞ്ജനാ അപ്പുക്കുട്ടൻ, ബേബി ആവണി, , ബേബി ശ്രയ ഷൈൻ, നിതാ പ്രോമി സിനി വർഗീസ്. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ജക്സൺ ആൻ്റെണിയുടെ കഥക്ക് അജീഷ്. പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.ഛായാഗ്രഹണം – വിവേക് മേനോൻ.എഡിറ്റിംഗ് – രതീഷ് രാജ്.കലാസംവിധാനം – സഹസ് ബാലമേക്കപ്പ് – ജിതേഷ് പൊയ്യ .കോസ്റ്റ്യും – ഡിസൈൻ- അരുൺ മനോഹർചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കർ.ലൈൻ പ്രൊഡ്യൂസർ – ടി.എം. റഫീഖ്.പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത്.കെ.എസ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ കാരന്തൂർ, പ്രതീഷ് മാവേലിക്കര .പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് ഫെബ്രുവരി ഇരുപത്തി ഏഴിന് പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....