വൈക്കത്ത് തെരുവുനായ ആക്രമണം; സൈക്കിൾ യാത്രികരായ രണ്ട് പേർക്ക് പരുക്ക്

വൈക്കത്ത് ചേരിക്കൽ ഈരക്കരപ്പറമ്പിലാണ് സൈക്കിൾ യാത്രികരായ രണ്ട് പേർക്ക് കാലിൽ കടിയേറ്റത്. സൈക്കിളിൽ പോവുകയായിരുന്ന 63 കാരൻ പെരുമ്പള്ളി ചന്ദ്രശേഖരൻ നായരെ പിന്നാലെ എത്തിയാണ് തെരുവ് നായ് കടിച്ചത്. നായയെ തട്ടിത്തെറിപ്പിച്ച്  സൈക്കിൾ  മുന്നോട്ടു എടുത്തതിനാൽ ഗുരുതര പരുക്കില്ല.

ജോലിക്ക് പോവുകയായിരുന്നു വൈക്കം സ്വദേശി ഹരിക്കുട്ടന് നേരെയും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. പാഞ്ഞെത്തിയ നായ കാലിൽ കടിച്ച് തൂങ്ങുകയായിരുന്നു. സൈക്കിളിൽ നിന്ന് വീണ ഹരിക്കുട്ടന് സാരമായ പരുക്കേറ്റു. കടിയേറ്റവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. 

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....