ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന് രണ്ട് മെഡല്‍

200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്ഡഫ്‌ളൈ എന്നിവയിലാണ് വെങ്കലം നേടിയത്.200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജന്‍ വെങ്കലം നേടിയത്. കര്‍ണാടകയുടെ ശ്രീഹരി നടരാജനാണ് സ്വര്‍ണം നേടിയത്. കര്‍ണാടകയുടെ തന്നെ ഹരീഷിനാണ് വെള്ളി. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ തമിഴ്‌നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വര്‍ണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍. ദേശീയ ഗെയിംസില്‍ 26 മെഡല്‍ സ്വന്തമായുണ്ട്. കഴിഞ്ഞവര്‍ഷം ലോക പൊലീസ് മീറ്റില്‍ 10 ഇനങ്ങളില്‍ സ്വര്‍ണം നേടി. സജന്‍ കേരള പൊലീസില്‍ അസി. കമാന്‍ഡന്റാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...