ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴയിൽ ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ.കൈനകരി കായലിൽ പറമ്പ് വീട്ടിൽ വിഷ്ണു (33), കൈനകരി തോട്ടുവാത്തല വട്ടത്തറ പറമ്പ് വീട്ടിൽ പ്രദീപ് (32), കൈനകരി തോട്ടുവാത്തല പടിഞ്ഞാറേ മാടത്താനി വീട്ടിൽ സുജിത്ത് (32) എന്നിവരാണ് പിടിയിലായത്.

ഫോര്‍ സൈറ്റ്സ് എന്ന ഹൗസ് ബോട്ടിലെ സഞ്ചാരികളെ കഴിഞ്ഞ 13ന് രാത്രിയിൽ കൈനകരി ഉമ്പിക്കാരംചിറ ഭാഗത്ത് കെട്ടിയിട്ടിരുന്ന സമയത്ത് ഇതേ ബോട്ടിലെ ജീവനക്കാരായ അനീഷും ഉടമയായ പ്രജിത്ത് ലാലും മറ്റു പ്രതികളും ചേർന്ന് മാരക ആയുധങ്ങളുമായി വന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് മൈസൂരിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പുളിങ്കുന്ന് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എട്ട് പേരെ നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...