മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഡോ. എസ് സോമനാഥിന്. വിശാഖ ഹരിക്ക് ഗണേശ പുരസ്കാരം

കോട്ടയം മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എസ് സോമനാഥിന് ലഭിക്കും. ഇതോടൊപ്പം മള്ളിയൂർ ഗണേശ പുരസ്കാരത്തിന് പ്രശസ്ത ഹരികഥാ വിദുഷി വിശാഖ ഹരി അർഹയായി.ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ശങ്കരസ്മൃതി പുരസ്കാരം. 25,001 രൂപയും, ഫലകവും, പ്രശസ്തിപത്രവുമാണ് ഗണേശ പുരസ്കാരം ഫെബ്രുവരി 2ന് നടക്കുന്ന 104-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രശസ്ത ഭഗവതാചാര്യൻ ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം 2012 ലാണ് സ്ഥാപിതമായത്. ആദ്യ പുരസ്കാരത്തിന് അർഹനായത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആയിരുന്നു. കലാ, സാഹിത്യം, ശാസ്ത്രം, ആധ്യാത്മിക രംഗങ്ങളിൽ സ്തുത്യർഹവും സമർപ്പിതവുമായ സേവനം നടത്തിയ പ്രഗത്ഭ വ്യക്തിത്വങ്ങളെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നതെന്ന് മള്ളിയൂർ ക്ഷേത്ര ട്രസ്റ്റി മാരായമള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും, ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.ഐ.എസ്.ആര്‍.ഒയുടെ അതിശയകരമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഡോ. എസ്.സോമനാഥ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും വിരമിച്ചത് അടുത്തയിടെയാണ്. ചന്ദ്രയാനും സൗര്യദൗത്യവും അടക്കമുള്ള ഒട്ടേറെ ദൗത്യങ്ങള്‍ക്കും, ബഹിരാകാശ ഗവേഷണരംഗത്തെ വിപ്ലവകരമായ നിരവധി നയംമാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...