ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; ‘പരിരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയോ എന്നതില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടും’ :പി സതീദേവി

ചോറ്റാനിക്കരയില്‍ മുന്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അങ്ങേയറ്റം ദുഃഖകരമായ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയെന്ന് സതീദേവി പറഞ്ഞു. പോക്‌സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സംഭവം കൂടിയാണിതെന്നും അവര്‍ വ്യക്തമാക്കി.ഇരയായ പെണ്‍കുട്ടിക്ക് നേരെ വീണ്ടും അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മതിയായ പരിരക്ഷ കൊടുക്കാന്‍ എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്നുള്ള പരിശോധനകൂടി ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പൊലീസിനോട് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. പോക്‌സോ കേസ് അതിജീവിതയാണെങ്കിലും ഇപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. ഒരു സ്ത്രീക്ക് നേരെ നടന്നിട്ടുള്ള ക്രൂരമായ അതിക്രമം തന്നെയാണിത്. ഏതെങ്കിലും കാര്യത്തില്‍ വീഴ്ചയുണ്ടോ എന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോര്‍ട്ട് തേടും. കേസിലെ കുറ്റവാളിക്കെതിരായി ഈ തരത്തിലുള്ള പരാതികള്‍ പൊലീസിന് മുന്‍പാകെ വന്നിട്ടുണ്ടെങ്കില്‍ ആവശ്യമായ പരിരക്ഷ ഉറപ്പ് വരുത്താനുള്ള സംവിധാനം വേണ്ടതാണ്. അതിലെന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടും – വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....