പതിനൊന്നുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച

ജനറേറ്ററിൽ ഡീസൽ ഇല്ലാത്തതിനെത്തുടർന്ന് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസ്സുകാരന്റെ തലയിൽ തുന്നലിട്ടു. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. വൈക്കം ചെമ്പ് സ്വദേശിയായ കുട്ടി തലയ്ക്ക് പരുക്കേറ്റാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത് . പിന്നീട് നടത്തിയ പരിശോധനയിൽ തലയിൽ സ്റ്റിച്ച് ഇടാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വെളിച്ചമില്ലാത്ത സാഹചര്യത്തിൽ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് തുന്നലിടാനായി മൊബൈൽ ടോർച്ച് വെട്ടം അറ്റന്‍ഡര്‍ക്ക് കാണിച്ചുകൊടുത്തത്.വൈദ്യുതി ഇല്ലാത്തത് എന്താണെന്ന് ജീവനക്കാരോട് ചോദിച്ചപ്പോൾ കറണ്ട് കട്ടാണെന്നാണ് പറഞ്ഞത്. ജനറേറ്റർ ഇല്ലേ എന്ന ചോദ്യത്തിന് ഡീസൽ ഇല്ലെന്നും ജീവനക്കാർ മറുപടി പറയുകയുണ്ടായി. ദിവസവും ഒരുപാട് രോഗികളാണ് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...