സാധാരണക്കാര്‍ക്കായുള്ള ബജറ്റ്, മോദി സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചയുടെ ഉദാഹരണം: രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിരവധി വര്‍ഷങ്ങളായി നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. സാധാരണക്കാരടക്കം സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍പ്പെട്ട ജനങ്ങളുടെ ഉന്നമനവും സമൃദ്ധിയും ഉറപ്പാക്കുന്ന സമീപനമാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം അബിപ്രായപ്പെട്ടു.വികസനത്തിനായി കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് നികുതിയിളവുകളായും ശമ്പളക്കാര്‍ക്ക് കൂടുതല്‍ തുക ചെലവിടുന്നതിനു പര്യാപ്തമായ വരുമാനവുമായി ബജറ്റില്‍ പ്രതിഫലിക്കുന്നു. ആദ്യം പരിവര്‍ത്തനം, പിന്നാലെ പരിഷ്‌കരണം, തുടര്‍ന്ന് ആനുകൂല്യങ്ങളുടെ ഒഴുക്ക് അതാണ് ബജറ്റ് നല്‍കുന്ന സൂചന.പ്രധാനമന്ത്രി പത്തു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സമൂലം പരിഷ്‌കരിക്കുകയും കോണ്‍ഗ്രസ് ഭരണകാലത്തെ നഷ്ടപ്പെട്ട ദശകത്തില്‍ നിന്ന് അതിനെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ മേഖലയില്‍ ഉയര്‍ന്ന നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യമെമ്പാടും നടന്നു വരികയാണ്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...