സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി; ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപ

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000 കടന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. 320 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്.വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.ഭൗമരാഷ്ട്രീയ പ്രശ്ങ്ങള്നമു സ്വർണവില ഉയരുന്നതിന് പിന്നിലുള്ള പ്രധാന കാരണം.ട്രംപിന്റെ നികുതി നയം ആഗോള വ്യാപാര യുദ്ധത്തിന് വഴിവെച്ചേക്കാമെന്നുള്ള ആശങ്കയാണ് സ്വർണവിലയെ ഉയർത്തിയത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,810 രൂപയാണ്.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6455 രൂപയാണ്.വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നും ഇല്ല.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....