ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ്’ (ഫോൺ: 9142041102) ഈ പ്രോഗ്രാമിന്റെ അംഗീകൃത പഠന കേന്ദ്രം. ഒരു വർഷമാണ് കാലാവധി. ഓൺലൈനിലോ നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകൾ, നിർബന്ധിത പ്രാക്ടിക്കൽ ക്ലാസുകൾ, ക്ലിനിക്കൽ സന്ദർശനങ്ങൾ, ഇന്റേൺഷിപ് എന്നിവ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ റെക്കോർഡ്സ് ടെക്നിഷ്യൻ, മെഡിക്കൽ കോഡർ, മെഡിക്കൽ ബില്ലിംഗ് ടെക്നിഷ്യൻ, റവന്യൂ സൈക്കിൾ മാനേജർ, ഹെൽത്ത് ഇൻഫർമേഷൻ മാനേജർ, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്, ഹെൽത്ത്’ ഡാറ്റ അനലിസ്റ്റ്, മെഡിക്കൽ ബില്ലർ, എ ആർ കോളർ, ഇ എച്ച് ആർ ആൻഡ് ഇ എം ആർ ടെക്നിഷ്യൻ എന്നിങ്ങനെയുള്ള തൊഴിലുകളിൽ പ്രാവീണ്യം ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ ഫെബ്രുവരി 15നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-33. ഫോൺ: 0471-2325101, 8281114464. വെബ്സൈറ്റ്: www.srccc.in. മറ്റു മാർഗങ്ങളിലൂടെ അപേക്ഷകൾ സ്വീകരിക്കില്ല.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....