ദേശീയ ഗെയിംസില്‍ ഹര്‍ഷിത ജയറാമിന് മൂന്നാം സ്വര്‍ണം

നീന്തലില്‍ വനിതാവിഭാഗത്തില്‍ 100 മീറ്റര്‍ ബ്രെസ്റ്റ്സ്‌ട്രോക്കിലാണ് കേരളത്തിന് വേണ്ടി ഹര്‍ഷിത സ്വര്‍ണം നേടിയത്. ഇതോടെ എട്ട് സ്വര്‍ണം കേരളം സ്വന്തമാക്കി.ആദ്യ സ്വര്‍ണം വനിതാവിഭാഗം 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലും രണ്ടാമത്തെ സ്വര്‍ണം 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലുമാണ് ഹര്‍ഷിത നേടിയത്. ഇതോടെ 20 മെഡലുകളാണ് കേരളം നേടിയത്. ഏട്ട് സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി ഏഴാം സ്ഥാനത്താണ് കേരളം.വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ച് കേരളം സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളത്തിന്റെ സ്വര്‍ണനേട്ടം. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.ബാസ്‌കറ്റ് ബോളില്‍ ഇന്ന് കേരളം രണ്ട് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പുരുഷടീം മധ്യപ്രദേശിനോടും വനിതാ ടീം തെലങ്കാനയോടുമാണ് പരാജയപ്പെട്ടത്. സഡന്‍ ഡെത്തിലായിരുന്നു പുരുഷന്‍മാര്‍ പരാജയപ്പെട്ടത്. ബീച്ച് ബോളിയില്‍ പുരുഷന്‍മാരുടെ ടീം ക്വാര്‍ട്ടറില്‍ കടന്നു.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...