തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ അധ്യാപകര്‍ ആണ് പിടിയിലായത്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പ്രധാനാധ്യാപകന്‍ വീട്ടില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് പോലും വിവരം പറയുന്നത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടിക്ക് അബോര്‍ഷന്‍ നടന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. കുട്ടി കൃഷ്ണഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....