പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ചായക്കടയുമായി സസ്പെൻഷനിലായ എസ്ഐ; പകുതി ശമ്പളം വേണ്ടെന്നും ആവശ്യം

യുപിയിലെ ഝാന്‍സിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേറിട്ട പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹിത് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധമാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തെ വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസിൽ നിന്നും സസ്പെന്‍റ് ചെയ്‌തത്‌. നിലവില്‍ റിസര്‍വ് ഇന്‍സ്പെടറാണ് അദ്ദേഹം അദ്ദേഹം അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. മാത്രമല്ല, തന്നോട് മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും തന്‍റെയും ഭാര്യയുടെയും ഫോണ്‍ ചോർത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് ഝാന്‍സിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ മോഹിത് ചായക്കട തുറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹിത് വഴിയാത്രക്കാര്‍ക്ക് ചായ വില്‍ക്കുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.തന്നോട് മോശമായി പെരുമാറിയ മേലുദ്യോഗസ്ഥര്‍ തന്നെ ചവിട്ടിയെന്നും അദ്ദേഹം ആരോപിക്കുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിന് പിന്നാലെ മോഹിത് തന്നെ നവാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...