തമിഴ്‌നാട്ടിലെ വിരുദുനഗറിലെ കോവില്‍പ്പുലികുത്തിയിലുള്ള പടക്കനിർമാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. രാമലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. നിരവധി നിർമാണ യൂനിറ്റുകള്‍ തകരുകയും ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
മോഹൻരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സത്യപ്രഭ പടക്ക നിർമ്മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. കെമിക്കല്‍ മിക്‌സിങ്, ഡ്രൈയിങ്, പാക്കേജിങ് എന്നിവയിലായി നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് സംഭവം. ഫാൻസി പടക്കങ്ങള്‍ തയാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അധികൃതർ കരുതുന്നത്. ഷോക്ക്‌വേവ് കിലോമീറ്ററുകള്‍ അകലെ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.