‘ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്നവർ’, സനാതന ധർമ്മ വക്താക്കൾക്കെതിരെ ഗോവിന്ദൻ

സനാതന ധർമ്മ വക്താക്കൾക്കെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധർമ്മത്തിന്റെ വക്താക്കളെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം”ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നത് അഭിമാനമെന്ന് ഇവർ വിശ്വസിക്കുന്നു. അത് ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെ പറ്റിയല്ല’. പുറത്ത്. അത് തന്നെ മഹത്തരമെന്ന് പറയുന്ന ഒരു സംസ്കാരം. ആർഷഭാരത സംസ്കാരം. അതിന് കൊടുക്കുന്ന പേര് സനാതന ധർമ്മം. നിഴലുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ പോലും ഐത്യം. ബ്രാഹ്മണൻ പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന പാവപ്പെട്ട പട്ടികജാതിക്കാരനും പട്ടിക വർഗക്കാരനും തീണ്ടലുകാരൻ. വർണമില്ലാത്തവൻ പ്രത്യേക ശബ്ദമുണ്ടാക്കി വഴിമാറി പോകുന്നവൻ. മാറുമറക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാൽ ഒന്നാം ദിവസം യജമാനൻമാരുടെ വീട്ടിലേക്ക് താഴ്ജാതിയിലെ ചെറുപ്പക്കാരൻ സ്ത്രീയെ കൂട്ടിപ്പോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട് അവർക്ക് തോന്നുന്ന ദിവസമാണ് ഭർത്താവിന്റെ വീട്ടിലേക്ക് സ്ത്രീയെ തിരിച്ച് വിടുക. ഇതിനെയാണ് സനാതന ധർമ്മമെന്ന് നിങ്ങൾ പറഞ്ഞത്. ബ്രാഹ്മണ്യത്തിന്റെ ധർമ്മം. അത് ഈ രാജ്യത്തെ ജനങ്ങൾക്ക് എതിരായിട്ടുള്ളതാണ്”. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായത്

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...