കേരളത്തിനുള്ളത് വലിയ ടൂറിസം സ്വപ്‌നങ്ങള്‍; ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം?

സംസ്ഥാനത്തിന് അധിക വരുമാനം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് വിനോദസഞ്ചാര മേഖല. കേരള ബജറ്റില്‍ വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഉള്ളത്. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള തുകയും വകയിരുത്തും എന്നാണ് പ്രതീക്ഷസംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിലെ പ്രധാനപ്പെട്ട ഇടമാണ് വയനാട്. ദുരന്താനന്തരം വയനാടിന്റെ ടൂറിസം പുനര്‍നിര്‍മാണത്തിന് എന്ത് എന്നതാണ് ഉറ്റു നോക്കുന്നത്. വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികളും ബജറ്റിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്. 2019 ല്‍ 11.9 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ എത്തിയ കേരളത്തില്‍ 2023ലെ കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. 6.5 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ മാത്രമാണ് കേരളത്തില്‍ 2023 ലെത്തിയത്. ഇതിന് പരിഹാരം കാണാന്‍ ബജറ്റില്‍ എന്ത് മാജിക്കുണ്ടാവുമെന്ന് കാത്തിരിക്കാം. കേരളത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന മെഡിക്കല്‍ ടൂറിസം, വെല്‍നസ് ടൂറിസം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധയുണ്ടായേക്കും.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...