‘മിഥുന’വും ‘വരവേല്‍പ്പും’ ഒരുമിച്ച് സംഭവിച്ചാല്‍; ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ വെബ് സിരീസ് ട്രെയ്‍ലര്‍

മലയാളത്തില്‍ ഒരു വെബ് സിരീസ് കൂടി വരുന്നു. നീരജ് മാധവ്, ഗൌരി ജി കിഷന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിരീസിന്‍റെ പേര് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നാണ്. വെബ് സിരീസിന്‍റെ ട്രെയ്‌‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. വിനോദ് എന്ന പ്രവാസി ചെറുപ്പക്കാരനെയാണ് നീരജ് മാധവ് എത്തുന്നത്. നാട്ടില്‍ ഒരു വീട് വെക്കണമെന്നും വിവാഹം കഴിക്കണമെന്നുമുള്ള ആഗ്രഹവുമായി മാധവ് വിദേശത്തുനിന്ന് എത്തുന്നതിനെത്തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് വെബ് സിരീസില്‍ ഉണ്ടാവുകയെന്ന് ട്രെയ്‍ലര്‍ പറയുന്നു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിരീസ് സംവിധാനം ചെയ്യുന്നത് വിഷ്ണു ജി രാഘവ് ആണ്. ഗൌരി എന്ന് തന്നെയാണ് ഗൌരി ജി കിഷന്‍റെ കഥാപാത്രത്തിന്‍റെ പേര്. പപ്പന്‍ എന്നാണ് അജു വര്‍ഗീസിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഇവ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്. ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ചിരിക്കുന്ന ഈ റൊമാന്‍റിക് കോമഡി സിരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് അര്‍ജു ബെന്‍, കലാസംവിധാനം ബോബന്‍, മേക്കപ്പ് പട്ടണം റഷീദ്, സൌണ്ട് മിക്സ് എം ആര്‍ രാജകൃഷ്ണന്‍. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഫെബ്രുവരി 28 ന് സ്ട്രീമിംഗ് ആരംഭിക്കും.

Leave a Reply

spot_img

Related articles

റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു

ചരിത്രത്തിലാദ്യമായി രാജ്യത്ത് ആഭ്യന്തര റബ്ബർ വില കിലോയ്ക്ക് 300 രൂപ കടന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ് 4-ന്റെ വില കിലോഗ്രാമിന് സർവ്വകാല റെക്കോർഡായ...

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...